WE ARE OPEN EVERY DAY  08:00 – 20:00

CBCT ;ഇതത്ര ചിലവുള്ള കാര്യമല്ല; വേഗത്തിൽ കൃത്യമായി കാര്യങ്ങൾ അറിയാനുള്ള വഴിയാണ്

CBCT സ്കാൻ എന്നത് ഡിജിറ്റൽ ഡെന്റിസ്ട്രിയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് .സി ബി സി റ്റി (CBCT) എടുക്കണം എന്ന് ഒരു ദന്ത ഡോക്ടർ നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടാകാം ?എന്താണ് ഡെന്റിസ്റ്റുകൾ പറയുന്ന ഈ CBCTസ്കാൻ എന്ന് നോക്കാം. കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി എന്നതിന്റെ ചുരുക്കെഴുത്താണ്‌ CBCT എന്നത്.പേര് പോലെ തന്നെ ഇതൊരു ഒരു ഇമേജിംഗ് സാങ്കേതിക വിദ്യയാണ്,പല്ലുകളുടെയും താടിയെല്ലുകളുടെയും ഏറ്റവും കൃത്യമായ വിലയിരുത്തൽ നടത്താൻ ദന്തഡോക്ടറെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യ എന്നും പറയാം.

CBCT 3D കളർ സ്കാൻ എന്നത് ഇന്ന് ഡെന്റൽ ഇൻഡസ്ട്രിയുടെ വലിയ നേട്ടമാണ് .ഒരൊറ്റ സ്കാനിൽ നിങ്ങളുടെ പല്ലുകൾ,ടിഷ്യൂകൾ, നാഡിപാതകൾ, താടിയെല്ല് എന്നിവയുടെ 3-ഡി ചിത്രങ്ങൾ ആണ് ലഭിക്കുന്നത്.അസ്ഥി ഘടനയും നാഡി പാതകളും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളും അടക്കമാണ് സ്കെയിൽ 3D ചിത്രമായി പതിയുന്നത്. സ്കാൻ പൂർണ്ണമാകാൻ 20-40 സെക്കൻന്റുകൾ മതിയാകും.വേദനയോ മറ്റു അസ്വസ്ഥതകളോ ഉണ്ടാകുകയില്ല.

ഒരു CBCT സ്കാൻ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധന് നിങ്ങളുടെ വായുടെ ,പല്ലിന്റെ ,താടിയെല്ലിന്റെ അവസ്ഥയെക്കുറിച്ച് വളരെ വിശദമായ വിവരങ്ങൾ ലഭിക്കും. ഒരൊറ്റ സി ബി സി റ്റി യിലൂടെ ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങൾ വേഗത്തിൽ കണ്ടെത്താനും നിർണ്ണയിക്കാനും ആവും. താടിയെല്ലിന്റെ ആകൃതിയും അളവുകളും ഉൾപ്പെടെ കൃത്യമായ അളവുകൾ ദന്ത ഡോക്ടർക്ക് കാണാനാകുന്നു.പല്ലിലെ അണുബാധയുടെ കൃത്യമായ സ്ഥാനം മനസിലാക്കാൻ സഹായിക്കുന്നു.അസാധാരണ വളർച്ചകൾ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനാകുന്നു. ദന്തക്ഷയം, എല്ലുകളുടെ നഷ്ടം, മുഖത്തെ ഒടിവുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകുന്നു. അണുബാധകൾക്കുള്ള ചികിത്സയിൽ.ഡെന്റൽ ഇംപ്ലാന്റ് ചെയ്യുമ്പോൾ,കൃത്രിമ പല്ലുകൾ സുരക്ഷിതമായും ഫലപ്രദമായും സ്ഥാപിക്കാനാകുമോ എന്ന് നിർണ്ണയിക്കാൻ,പല്ലിന്റെ റൂട്ട് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ. താടിയെല്ലിലെ മറ്റ് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ ഒക്കെ സി ബി സി ടി സ്കാൻ പ്രയോജനപ്പെടും.

ദന്ത ചികിത്സയിൽ സങ്കീർണതകൾ മുൻകൂട്ടി തിരിച്ചറിയാനും അതുവഴി ഈ സങ്കീർണതകൾ ഒഴിവാക്കാനോ കുറയ്ക്കാനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദന്ത ഡോകറെ സഹായിക്കുന്നു. പല ദന്ത ചികിത്സകളിലും ദന്തരോഗവിദഗ്ദ്ധൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒറ്റ സ്കാനിൽ തന്നെ ലഭിക്കുന്നു.വേഗത്തിൽ ചികിത്സ തീരുമാനിക്കാനും കൃത്യമായ ചികിത്സകൾ തെരഞ്ഞെടുക്കാനും സി ബി സി ടി സ്കാൻപ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.ഒറ്റ സ്‌കാനിൽ തന്നെ ദന്ത രോഗവിദഗ്ധന് ആവശ്യമായ വിവരങ്ങൾ എല്ലാം നൽകുന്നത് കൊണ്ട് തന്നെ മോഡേൺ ഡെന്റിസ്ട്രിയിൽ CBCT ക്ക് പകരം വെക്കാൻ മറ്റൊരു സാങ്കേതിക വിദ്യ ഇല്ല എന്ന് തന്നെ പറയാം.