പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് ഈ ദിവസത്തിന്റെ സന്ദേശം.
ഇന്ത്യൻ സാഹചര്യത്തിൽ, പുകയില ഉപഭോഗം മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ അർബുദം ശ്വാസകോശ അർബുദമാണ്. തൊണ്ട, ശ്വാസകോശം, അന്നനാളം, വായ, പാൻക്രിയാസ് തുടങ്ങി പല ശരീരഭാഗങ്ങളിലും പുകയില ഉപയോഗം ക്യാൻസറിന് കാരണമാകുന്നു.ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വന്ധ്യത,ശ്വാസകോശരോഗങ്ങൾ ,ഗുരുതരമായ ദന്ത രോഗങ്ങൾ എന്നിവ നിസംശയം പുകവലിക്കാരെ തേടി എത്തും.
2023ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം “നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല” എന്നതാണ്.ലോകത്താകമാനം കൃഷിയോഗ്യമായ ഭൂമിയാണ് പുകയില വിളകൾ വളർത്താൻ ഉപയോഗിക്കുന്നത്. പുകയില കൃഷി ഈ ഭൂമിക്ക് ഏൽപ്പിക്കുന്ന പ്രത്യാഘാദം മനസിലാക്കി
പുകയില കൃഷി അവസാനിപ്പിക്കാനുള്ള സന്ദേശം കൂടിയാണ് ലോക പുകയില വിരുദ്ധ ദിനം.
ആരോഗ്യകരമായ ഭക്ഷണക്രമം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.നിർഭാഗ്യവശാൽ, പുകയില ഉപയോഗം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ തടസ്സപ്പെടുത്തും. പുകവലിക്കാരിൽ പലപ്പോഴും രുചിയും മണവും കുറയുന്നു, ഇത് അവരുടെ ഭക്ഷണത്തിന്റെ ആസ്വാദനത്തെ ബാധിക്കും. പുകവലിക്ക് വിശപ്പിനെ അടിച്ചമർത്താനും പോഷകങ്ങളുടെ കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാനും കഴിയും.അതോടൊപ്പം മോണ രോഗങ്ങളാൽ പല്ലുകൾ നഷ്ടപ്പെടുകയും ചികിത്സകൾ പലതും ഫലം കാണാതെ വരികയും ചെയ്യും.ഇക്കാരണം കൊണ്ടും അല്ലാതെയും പുകവലി ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ദഹന സംബന്ധമായ തകരാറുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.അതിനാൽ, പുകയിലയേക്കാൾ ഭക്ഷണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്.
പുകവലി ഉപേക്ഷിക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ രുചിയും ഗന്ധവും മെച്ചപ്പെടുത്താനും വിശപ്പ് വർദ്ധിപ്പിക്കാനും പോഷകങ്ങളുടെ അഭാവവും ദഹന വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. മാത്രമല്ല, പുകവലിക്കായി ഉപയോഗിക്കുന്ന തുക ആരോഗ്യകരമായ ഭക്ഷണങ്ങൾ വാങ്ങുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതിനും ഉപയോഗിക്കാവുന്നതുമാണ്.
പുകവലി ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനും കുടുംബത്തിനും സമൂഹത്തിനും സന്തോഷം പകർന്നു നൽകുവാനും കഴിയും.
പുകവലി ഉപേക്ഷിക്കാൻ തയ്യാറാകൂ;ഞങ്ങൾ നിങ്ങളെ സഹായിക്കാം.കൗൺസിലിങ്ങിലൂടെ
ആരോഗ്യമുള്ള പല്ലുകൾ മനോഹരമായ പുഞ്ചിരിക്ക് വേണ്ടി മാത്രമല്ല. നമ്മുടെ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പങ്കാളികളാണ് ഈ പല്ലുകൾ.
മുഖവും മുടിയും മാത്രമല്ല പുഞ്ചിരിയും മനോഹരമാക്കാം ഇനി. പല്ലുകളെ മനോഹരമാക്കുന്നതിലൂടെ പുഞ്ചിരി സുന്ദരമാവുക മാത്രമല്ല ആത്മവിശ്വാസവും കൂടും.
മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ്യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി എന്നത്.
വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിൾ ആയതുമായ വഴിയാണ് ബ്രഷിങ്ങ്(brushing) അഥവാ പല്ല് തേപ്പ്.
മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ് യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി എന്നത്.
വായയുടെയും പല്ലിന്റെയും ആരോഗ്യത്തേക്കുറിച്ചും അത് ഒരാളുടെ പൊതുവായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ഒക്കെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചാരണത്തിന്റെ ലക്ഷ്യം.